ആംആദ്മിയുമായും ട്വന്റി ട്വന്റിയുമായും സഹകരിക്കും: കെ സുധാകരൻ
അഡ്മിൻ
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെയും ആംആദ്മിയുടെയും വോട്ട് നേടാന്‍ ശ്രമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ്സ് രാഷ്ട്രീയപരമായി ട്വന്റി ട്വന്റിക്ക് എതിരല്ലെന്നും ജനങ്ങളില്‍ വേരോട്ടമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയാണ് അതെന്നും അദ്ദേഹംഒരു അഭിമുഖത്തില്‍ പറഞ്ഞു. എങ്ങിനെയും ജയിക്കുക എന്ന കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായി വേണം കെ സുധാകരൻ നടത്തുന്ന ഈ നീക്കം എന്നാണ് രാഷ്ട്രീയ വിദഗ്ദർ പറയുന്നത്.
അധികാരം ഇല്ലാത്ത ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നും അങ്ങനെ ചെയ്തതുകൊണ്ട് വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നുമാണ് എഎപി കേരളാഘടകം തിരഞ്ഞെടുപ്പില് നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.അതുപോലെതന്നെ രാഷ്ട്രീയ പ്രാധാന്യമില്ലാത്ത തിരഞ്ഞെടുപ്പില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്നാണ് ട്വന്റി ട്വന്റിയും വ്യക്തമാക്കിയത്.
അതേസമയം, ട്വന്റി 20യുമായി സഹകരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി പി രാജീവ് രംഗത്തെത്തി. കോൺഗ്രസിന് ധാർമികതയില്ലെന്നും പി ടി തോമസിന്റെ നിലപാടുകളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുകയാണെന്നും രാജീവ് പറഞ്ഞു. ട്വന്റി-20ക്ക് വോട്ട് ചെയ്ത വിഭാഗം ജോ ജോസഫിനെ പിന്തുണയ്ക്കുമെന്നും രാജീവ് അവകാശപ്പെട്ടു.