മുഖ്യമന്ത്രിയുടെ പ്രസംഗത്തെ യുഡിഎഫ് ദുര്‍വ്യാഖ്യാനം ചെയ്യുന്നു: മന്ത്രി പി രാജീവ്
അഡ്മിൻ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തെ യുഡിഎഫ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് മന്ത്രി പി രാജീവ്. ഇടതുമുന്നണിക്കൊപ്പം നില്ക്കാന് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന അര്‍ത്ഥത്തിലായിരുന്നു ഈ തിരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയുന്ന എല്ലാവര്ക്കും മനസ്സിലാകുമെന്നും പി രാജീവ് പറഞ്ഞു. ഇടതുമുന്നണിയുടെ ചരിത്ര വിജയത്തിന്റെ ഭാഗമാകാന്‍ തൃക്കാക്കരയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ അബദ്ധം മാറ്റാനുള്ള അവസരമെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതി-മത ചിന്തകള്‍ക്കും അതീതമായി വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിന് രാഷ്ട്രീയം പറയാനോ വികസനം പറയാനോ സാധിക്കുന്നില്ല. അതിനാലാണ് അവര്‍ ദുര്‍വ്യാഖ്യാനങ്ങളുമായി എത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.