പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകള്‍: കേരളാ ഹൈക്കോടതി
അഡ്മിൻ
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകാളാണെന്ന് ഹൈക്കോടതി. എന്നാല്‍ നിരോധിത സംഘടനകളല്ലെന്നും കോടതി പറഞ്ഞു. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഗുരുതരമായ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണ് ഇവ രണ്ടുമെന്ന് ജസ്റ്റിസ് കെ. ഹരിപാല്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. എലപ്പുള്ളിയിലെ ആര്‍എസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്. തീവ്രസംഘടനകളായ പിഎഫ്ഐയും എസ്ഡിപിഐയും തന്റെ ഭര്‍ത്താവിനെ നോട്ടമിട്ടിരുന്നതായി സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എസ്ഡിപിഐയും പിഎഫ്ഐയും വലിയ ഗൂഢാലോചകള്‍ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. അന്വേഷണ ഏജന്‍സി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അര്‍ഷിത ഹര്‍ജിയില്‍ ആരോപിച്ചു.