സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല: മന്ത്രി കെ.എൻ ബാലഗോപാൽ
അഡ്മിൻ
സംസ്ഥാനത്തെ സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. അടുത്ത മാസം മുതല്‍ ജി.എസ്.ടി വരുമാനം കിട്ടാതെ വരും. അപ്പോള്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
അതേസമയം, കടമെടുക്കുന്നതില്‍ കേന്ദ്രവുമായി ചര്‍ച്ച നടക്കുകയാണെന്ന് ധനമന്തി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വരുമാനം ലഭിക്കുന്നില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണ്. കിട്ടാനുള്ളത് കിട്ടിയില്ലെങ്കില്‍ എല്ലാവരും കൂടി ചോദിച്ച് വാങ്ങുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
പാചക വാതകത്തിന് സംസ്ഥാന സര്‍ക്കാര്‍ നികുതി ഇടാക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സ്വയം ചെറുതാകുകയാണെന്ന് വി. മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയായി ബാലഗോപാല്‍ പറഞ്ഞു. ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.