പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി എം സ്വരാജ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ജാതിയും മതവും നോക്കിയാണ് മന്ത്രിമാർ വോട്ടുതേടുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി. ഹീനമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിക്കും ഏതെങ്കിലും മതത്തിനുള്ള വരെ ഒഴിവാക്കാൻ ആകില്ല. പരാജയ ഭീതി മൂലം നില തെറ്റിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിനെന്നും എം സ്വരാജ് പറഞ്ഞു. ട്വന്റി ട്വന്റി വികസനത്തെ പിന്തുണയ്ക്കുന്നവരാണ് അവർക്ക് ഇടത് മുന്നണിക്ക് ഒപ്പം നിൽക്കാനെ പറ്റൂവെന്നും എം.സ്വരാജ് കൂട്ടിച്ചേർത്തു.

16-May-2022