ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റിയത്‌ ഭരണം സമ്പൂർണ പരാജയമാണെന്ന്‌ സമ്മതിക്കുന്നതാണ്‌: സിപിഎം

ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റുന്നതുപോലുള്ള ചെപ്പടിവിദ്യകൊണ്ട്‌ ബിജെപിക്ക്‌ ഭരണപരാജയം മറയ്‌ക്കാനാകില്ല എന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ. സംസ്ഥാനത്തെ പ്രബുദ്ധരായ ജനം ബിജെപിയെ പാഠംപഠിപ്പിക്കും. കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കേ ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റിയത്‌ ഭരണം സമ്പൂർണ പരാജയമാണെന്ന്‌ സമ്മതിക്കുന്നതാണ് എന്ന് പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത്‌ ഭരണതകർച്ചയാണ്‌. തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമൊന്നും ബിജെപി സർക്കാർ പാലിച്ചില്ല. വികലമായ സാമ്പത്തികനയം ജനത്തിനുമേൽ വലിയ ഭാരം അടിച്ചേൽപ്പിച്ചു. ബിജെപി സർക്കാർ നടത്തിയ അക്രമരാഷ്ട്രീയം ജനാധിപത്യത്തിന്റെ അടിവേരറുത്ത്‌ തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി. ഫാസിസ്റ്റ് ആക്രമണം നിയമവാഴ്ചയെ മാത്രമല്ല ഭരണഘടന അവകാശത്തെപ്പോലും ലംഘിക്കുന്നതാണെന്നും പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയിൽ പറയുന്നു.

16-May-2022