രാജ്യത്ത് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം: വി ശിവദാസൻ എംപി

രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്തിയും വിദ്യാലയങ്ങൾ അടച്ചുപൂട്ടിയും വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ വൻതോതിൽ വെട്ടിച്ചുരുക്കുന്ന നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം എന്ന ആവശ്യവുമായി ഡോ വി ശിവദാസൻ എംപി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്ത് അയച്ചു.

രാജ്യത്ത് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണമെന്നും വിദ്യാലയങ്ങൾ അടച്ചു പൂട്ടുന്ന നയത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്നും അദ്ദേഹം കത്തിൽ ആവശ്യമുന്നയിച്ചു.

17-May-2022