വികസനത്തിനായി ഭൂമി വിട്ടുനൽകിയവരാരും സംസ്ഥാനത്ത് വഴിയാധാരമായിട്ടില്ല: മുഖ്യമന്ത്രി

വികസനത്തിന്റെ പേരിൽ ആരെയും വഴിയാധാരമാക്കുന്ന നയമല്ല എൽഡിഎഫ് സർക്കാരിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയ്ക്കായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുത്തിട്ടുണ്ട്‌.

വികസനത്തിനായി ഭൂമി വിട്ടുനൽകിയവരാരും സംസ്ഥാനത്ത് വഴിയാധാരമായിട്ടില്ലെന്നും അവരെല്ലാം ഇന്ന്‌ സന്തുഷ്‌ടരാണെന്നും അദ്ദേഹം പറഞ്ഞു. അത്ര വലിയ തുകയാണ്‌ നഷ്‌ടപരിഹാരമായി എൽഡിഎഫ് സർക്കാർ നൽകിയത്‌. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിലൂടെ നഷ്‌ടമല്ല ഉണ്ടാകുന്നതെന്ന്‌ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

18-May-2022