കെ സുധാകരന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് പോലും അര്‍ഹതയുള്ളതല്ല: എം സ്വരാജ്
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച നാട്ടുഭാഷയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വിശേഷിപ്പിക്കുമോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്.ഇതാണോ നാട്ടുഭാഷ, കെ. സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. ഇനി ഇങ്ങനെയാണ് ഭാഷയെങ്കില്‍ അതേത് നാടാണെന്നും എം. സ്വരാജ് ചോദിച്ചു.
‘സുധാകരന്റെ പരാമര്‍ശം മുഖ്യമന്ത്രിയേയും അതുവഴി എല്ലാ മലയാളികളെയും അധിക്ഷേപിക്കുന്നതാണ്. അത് ജനങ്ങള്‍ അംഗീകരിക്കില്ല. തൃക്കാക്കരക്കാര്‍ ഈ സംസ്ക്കാര ശൂന്യതയ്ക്ക് മറുപടി നല്‍കും. കെ.സുധാകരന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് പോലും അര്‍ഹതയുള്ളതല്ല. അത് എന്താണ് കോണ്‍ഗ്രസ് എന്നും എന്താണ് കെ. സുധാകരനെന്നും തുറന്നുകാട്ടുകയാണ്,’ എം. സ്വരാജ് പറഞ്ഞു.
വികസനം മുന്നില്‍വെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നതെന്നും സുധാകരന്റെ ജല്പനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് മുന്നില്‍വെക്കുകയാണ്, അവര്‍ അതിന് മറുപടി നല്‍കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.