തോല്‍വി ഭയന്ന് സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭ്രാന്ത് ഇളകി: വി ശിവന്‍കുട്ടി

തൃക്കാക്കരയില്‍ തോല്‍വി ഭയന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭ്രാന്ത് ഇളകി നടക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിക്ക് നിലതൊടാനാവില്ലെന്നും നേമത്ത് വന്ന് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയില്‍ വിജയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിമാര്‍ പ്രചാരണം നയിക്കുന്നതിനെ പരിഹസിക്കുന്ന കോണ്‍ഗ്രസ് ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് ക്യാമ്പ് ചെയ്യുന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. നേമത്ത് വന്ന് ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തൃക്കാക്കരയില്‍ വിജയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് സംഭവിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

 

23-May-2022