വ്യാജ വാട്സാപ്പ്; ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പിന് ശ്രമം

ധനമന്ത്രിയുടെ പേരിലും തട്ടിപ്പിന് ശ്രമം. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പേരിലെ വ്യാജ വാട്സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പെടെ സന്ദേശമെത്തി. മന്ത്രിയുടെ ഫോട്ടോ ദുരുപയോഗിച്ചാണ് തട്ടിപ്പ്. നേരത്തേ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ തട്ടിപ്പിന് ശ്രമമുണ്ടായിരുന്നു.

ധനമന്ത്രിയുമായി പരിചയമുള്ള ആളുകള്‍ക്ക് പുതിയ നമ്പരില്‍ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം എത്തുകയായിരുന്നു. തുടര്‍ന്ന് സന്ദേശം ലഭിച്ചവര്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്. ഉന്നതരുടെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടില്‍ തട്ടിപ്പ് നടത്തിയതിന് പിന്നില്‍ നൈജീരിയന്‍ തട്ടിപ്പുകാരെന്നും വ്യക്തമായി.

27-May-2022