അത്യന്തം ഹീനമായ പ്രചരണം യുഡിഎഫ് നടത്തുന്നു: മുഖ്യമന്ത്രി

തൃക്കാക്കര മണ്ഡലവും പൊതു വികസനത്തിനൊപ്പം ഉയരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെയും കരകയറാനുള്ള ആലോചനയിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി അത്യന്തം ഹീനമായ പ്രചരണം യുഡിഎഫ് നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾ നിലപാടുകൾ എടുക്കുന്നത് വികസനങ്ങൾ നോക്കിയാണെന്നും എല്ലാ വികസനകൾക്കും എതിര് നിൽക്കുന്ന യുഡിഎഫിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ, വ്യാജ പ്രചാരണം നടത്തുന്ന നിലപാടിനെ യു ഡി എഫ് കുടുംബങ്ങൾ തന്നെ തള്ളിക്കളഞ്ഞുവെന്നും എകെ ആന്റണിയുടെ പ്രതികരണം ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

27-May-2022