പി.സി.ജോര്‍ജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചില്‍; മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച പിസി ജോര്‍ജിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . വര്‍ഗീയവിഷം തുപ്പിയാല്‍ പിവി ജോർജ് ഇനിയും അകത്തു കിടക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി. സിപിഎം പിബി അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി.ജോര്‍ജിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
'അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പിസി ജോര്‍ന്റേത്. വര്‍ഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങള്‍ ആണ് സംഘപരിവാറില്‍ നിന്ന് ഉണ്ടാകുന്നത്. പിസി ജോര്‍ജിനെ അകിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാുനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ് ഇപ്പോഴുള്ളത്' വി ശിവന്‍കുട്ടി പറഞ്ഞു.
പി.സി.ജോര്‍ജിനോ അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ല. കൗണ്ട് ഡൗണ്‍ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.