തൃക്കാക്കരയ്ക്ക് വേണ്ടത് ഒരു ഭരണപക്ഷ എംഎൽഎയെ: ജോ ജോസഫ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വികസനലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഭരണകക്ഷി എംഎൽഎയാണ് വേണ്ടതെന്ന് ഇടതുസ്ഥാനാർഥി ജോ ജോസഫ്. ഇനിവരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തിൽ ഒരു ഭരണമാറ്റവും വരാൻ പോകുന്നില്ലെന്നും അതുകൊണ്ട് തൃക്കാക്കരയിൽ വേണ്ടത് ഒരു ഭരണകക്ഷി എംഎൽഎയാണെന്ന കാര്യം മണ്ഡലത്തിൽ എല്ലാവർക്കും മനസ്സിലായിട്ടുണ്ടെന്നും ജോ ജോസഫ് ഇന്ന് മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു.

മണ്ഡലത്തിലെ വികസനകാര്യങ്ങൾ മുൻപോട്ടു പോകണമെങ്കിൽ ഭരണകക്ഷി എംഎൽഎ തന്നെ വരണം . തൃക്കാക്കര മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും തൃക്കാക്കരയിലുള്ളത് വികസനത്തെ അനുകൂലിക്കുന്ന ആളുകളാണെന്നും ജോ ജോസഫ് പറഞ്ഞു.

കേരളത്തിൻ്റെ പരിച്ഛേദമാണ് തൃക്കാക്കര. കേരളത്തിലെ കാര്യങ്ങൾ അവ‍ര്‍ക്ക് വ്യക്തമായറിയാം. അവർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എൽഡിഎഫിനൊപ്പം ചേരാനുള്ള കാര്യങ്ങളെല്ലാം തൃക്കാക്കരയിലുണ്ടെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

30-May-2022