തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരെ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമത്തില്‍ അപ് ലോഡ് ചെയ്ത ലീഗ് പ്രവർത്തകൻ പിടിയിലായ പിന്നാലെ പ്രതികരണവുമായി സിപിഎം നേതാക്കൾ രംഗത്തെത്തി. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. ജോ ജോസഫിന് എതിരായ വ്യാജ അശ്ലീല വീഡിയോയക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു .
യുഡിഎഫാണ് ഇത് ആസൂത്രണം ചെയ്തതെന്നും പരാജയഭീതിയെ തുടര്‍ന്നാണ് അവര്‍ വ്യാജപ്രചാരണവുമായി ഇറങ്ങിയതെന്നും തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രചാരണമായിരുന്നു തൃക്കാക്കരയിലേതെന്നും കനത്ത പോളിങ് എല്‍.ഡി.എഫിന് അനുകൂലമാണ്. എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ മുന്നണിയുടെ ഭാഗമായവരാണ് വ്യാജ വീഡിയോക്ക് പിന്നില്‍ എന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ നാണവും മാനവുണ്ടെങ്കില്‍ യു ഡി എഫ് കേരള ജനതയോട് മാപ്പ് പറയണം. ജനാധിപത്യത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും എം സ്വരാജ് പറഞ്ഞു.