തൃക്കാക്കരയിൽ എല്ലാ ഘടകങ്ങളും അനുകൂലം; ഉറച്ച ആത്മവിശ്വാസം: മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്‌ . ഇടത് വോട്ടുകൾ എല്ലാം പോൾ ചെയ്തു. പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല. കള്ളവോട്ട് ആര് ചെയ്താലും നടപടി വേണമെന്നും അദ്ദേഹം പ്രതികരിച്ചു. മണ്ഡലത്തിൽ യുഡിഫ് അനധികൃതമായി ചേർത്ത 7000 വോട്ടിനെതിരെ സിപിഎം പരാതി നൽകിയിട്ടുണ്ടെന്നും പി രാജീവ്‌ പറഞ്ഞു.

ജോ ജോസഫ് ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ്. ഇടത് വോട്ടിന് പുറമെ മറ്റ് വോട്ട് കൂടി സമാഹരിക്കാൻ ജോ ജോസഫിന് കഴിയും. തൃക്കാക്കരയിൽ എല്ലാ ഘടകങ്ങളും അനുകൂലമാണ്. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർത്ഥി ജോ ജോസഫും പ്രതികരിച്ചു. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയിൽ എല്‍ഡിഎഫ് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് പറഞ്ഞു. പരാജയത്തേക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു. നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങും. ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.

 

01-Jun-2022