നടിയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ. അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിൻറെ മറുപടി

അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർ നടപടികളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ട് തവണയാണ് തുറക്കപ്പെട്ടത്. 2018 ജനുവരി 9 നും ,ഡിസംബർ 13 നുമാണ് മെമ്മറി കാർഡ് ആക്‌സസ് ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്.എസ്.എൽ ഡയറക്ടറുടെ റിപ്പോർട്ടും പ്രോ സിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.

01-Jun-2022