സംസ്ഥാനത്തെ എല്ലാ സ്‌കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിൽ അധ്യയന വർഷം ആരംഭിച്ചു. സംസ്ഥാനത്തെമ്പാടും ആയി 42 ലക്ഷത്തിലധികം കുട്ടികൾ ആണ് ഇന്ന് പൊതു വിദ്യാലയത്തിലേക്ക് എത്തിയത്. 4 ലക്ഷത്തിൽ അധികം കുരുന്നുകൾ ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.
കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 6 വര്‍ഷംകൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ കൂടി. പൊതുവിദ്യാലയങ്ങള്‍ മാറിയത് നാട് കാണുന്നുണ്ട്. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുയിടങ്ങളില്‍ കളിയിടങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.