കേരളം നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണ്: കോടിയേരി ബാലകൃഷ്ണൻ
അഡ്മിൻ
ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന് സർവ്വ നാശം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക്കയാണ് സിപിഐ എമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന കേരളം ജനപക്ഷ ഭരണത്തിന്റെ മാതൃകയാണ്. ബിജെപി ഭരണത്തിൽ കടുത്ത ദുരിതത്തിലൂടെയാണ് രാജ്യത്തെ ജനങ്ങൾ കടന്നു പോകുന്നത്. എട്ട് വർഷമായി അധികാരത്തിൽ തുടരുന്ന മോഡി സർക്കാർ ജനജീവിതം ദുസ്സഹമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ രാജ്യത്തിന് സർവ്വ നാശമായിരിക്കും. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകിയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.