അതിജീവിതക്ക് നീതി ലഭിക്കുമെന്നാണ് ഉറച്ച് വിശ്വാസിക്കുന്നത്: കെടി ജലീൽ
അഡ്മിൻ
നടിയെ ആക്രമിച്ച കേസിൽ അതിജീവതക്ക് നീതി ലഭിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. നീതി ലഭിക്കാനായി സർക്കാർ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നതിൽ തർക്കമില്ല. സമീപ കാലത്തുണ്ടായ പല സമാനമായ കേസുകളിലും ഇരകൾക്ക് നീതി ലഭിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.
തൃശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം എന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലീലിന്റെ വാക്കുകൾ: നമ്മുടെ നാട്ടില്‍ സ്ത്രീ പുരുഷ സമത്വം പുലരണമെങ്കില്‍ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് തുല്ല്യ അവകാശം ലഭിക്കണം. ഭരണരംഗത്തും നീതിനിര്‍വ്വഹണ രംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടാകണം. അത് ഉണ്ടാകണമെന്നാവശ്യപ്പെടാനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അതിജീവിതക്ക് നീതി ലഭിക്കുമെന്നാണ് ഞാന്‍ ഉറച്ച് വിശ്വാസിക്കുന്നത്. സമീപ കാലത്തുണ്ടായ സമാനമായ പല കേസുകളിലും ഇരകള്‍ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതിജീവതക്ക് നീതി ലഭ്യമാക്കുന്നതിന് ശ്രമിക്കുമെന്നതില്‍ തര്‍ക്കമില്ല. ജുഡീഷ്യറിയും ഇക്കാര്യത്തില്‍ മറിച്ചൊരു നിലപാട് സ്വീകരിക്കില്ല എന്നാണ് എന്റെ വിശ്വാസം.