തൃക്കാക്കരയിൽ ന​ഗരകേന്ദ്രങ്ങളിൽ എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി

തൃക്കാക്കരയിൽ ന​ഗരകേന്ദ്രങ്ങളിൽ എൽഡിഎഫിന്റെ ജോ ജോസഫിന് തിരിച്ചടി. പോളിങ് ബൂത്തുകളിൽ ഉമാ തോമസാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്. ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകളാണ് യു.ഡി.എഫിന് ഇതുവരെ ലഭിച്ചത്. എന്നാൽ എൽഡിഎഫിന്റെ വോട്ട് വിഹിതം 14,000 കടന്നു. ഉമാ തോമസിന്റെ ലീഡ് 8000 കടന്നു.

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. എൽഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകൾ നേടി പോരാട്ടം തുടരുകയാണ്. എൽഡിഎയുടെ വോട്ടുകൾ 700 കടന്നിട്ടുണ്ട്.

പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും.

03-Jun-2022