തൃക്കാക്കര: എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 4235 വോട്ടുകള്‍ മാത്രം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അവസാനഘട്ട എന്‍.ഡി.എ. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 4235 വോട്ടുകള്‍ മാത്രം. വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ പോലും ഇത്തവണ ബിജെപിക്ക് നേടാനായില്ല.

ഉമ തോമസിന് മൂന്നാം റൗണ്ടില്‍ പത്തൊമ്പതിനായിരത്തിലധികം വോട്ടുകളും, ജോ ജോസഫിന് പന്ത്രണ്ടായിരത്തിലധികം വോട്ടുകളും സ്വന്തമാക്കിയപ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ വെറും നാലായിരം വോട്ടുകള്‍ നേടിയത്. അതായത് , ഒരു സംസ്ഥാന നേതാവെന്ന നിലയില്‍ ലഭിക്കേണ്ട വോട്ടുകള്‍ പോലും രാധാകൃഷ്ണന് ലഭിച്ചില്ല എന്നതാണ്. നിലവിൽ ഉമ തോമസ് ലീഡ് നിലനിര്‍ത്തുകയാണ്. പി.ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഇരട്ടിയിലധികമാണ് ഉമ തോമസിന്റെ ലീഡ്.

03-Jun-2022