കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഡോ. ജോ ജോസഫ്

തന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് . പരാജയം പൂർണ്ണമായി അംഗീകരിക്കും. പാർട്ടി എൽപ്പിച്ച ജോലി കൃത്യമായി ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയിച്ച ഉമാ തോമസിനെ അഭിനന്ദിക്കുന്നു.ആരും പ്രതീക്ഷിക്കാത്ത തോൽവിയാണുണ്ടായതെന്നും എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു. അതേസമയം, തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കെ വി തോമസ് പ്രതികരിച്ചു.

ഉമാ തോമസിനെ അഭിനന്ദിക്കുന്നുവെന്നും താന്‍ എന്നും വികസനത്തിനൊപ്പമാണ്. തനിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സംസ്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

03-Jun-2022