തൃക്കാക്കരയുടെ തെരഞ്ഞെടുപ്പ് ചരിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് അടുക്കവെ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി. രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

2011ൽ ബെന്നി ബെഹന്നാനും 2016ലും 2021ലും പിടി തോമസും മണ്ഡലത്തിൽ വിജയച്ചതിന്‍റെ പട്ടിക പങ്കുവെച്ചുകൊണ്ടാണ് വി ശിവൻകുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണച്ച ഏവർക്കും നന്ദിയെന്നും വിജയിക്ക് അഭിനന്ദനങ്ങളെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

03-Jun-2022