തൃക്കാക്കരയിലേത് ഭരണവിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലത്തിൽ ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മണ്ഡലത്തിലെ എല്‍ഡിഎഫ് വിരുദ്ധ ശക്തികള്‍ ഒന്നിച്ചെന്നും ട്വന്റി-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചെന്നും ബൃന്ദ അഭിപ്രായപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് ഒരിക്കലും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല. എല്ലാ സൈബര്‍ ആക്രമണത്തിനും സിപിഐഎം എതിരാണെന്നും ഉമാ തോമസിനെതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിഞ്ഞില്ലെന്നന്നും ബൃന്ദ പറഞ്ഞു.

ബൃന്ദ കാരാട്ടിന്റെ വാക്കുകൾ ഇങ്ങിനെ: "തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഐഎം ജില്ലാ, സംസ്ഥാന തലത്തില്‍ പരിശോധന നടത്തും. പാര്‍ട്ടി സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി പ്രതികരിച്ചു കഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയുടെ അഭിപ്രായം പറഞ്ഞു. സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്ക് ദോഷകരമല്ല. അതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമെ സര്‍ക്കാര്‍ മുന്നോട്ട് പോകൂ."

05-Jun-2022