പ്രവാചക നിന്ദ; നുപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി
അഡ്മിൻ
ഒരു ചാനൽ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയ്‌ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്തു. ബി.ജെ.പി ഡല്‍ഹിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനും സസ്‌പെന്‍ഷന്‍.
പ്രസ്താവന വിവാദമായതിന് പിന്നാലെ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് പറഞ്ഞ് ബി.ജെ. പി സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കിയിരുന്നു. '' ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തെയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായ അപലപിക്കുന്നു,'' എന്നാണ് ബി.ജെ.പി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
നുപുര്‍ ശര്‍മ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കാണ്‍പൂരില്‍ പ്രതിഷേധം ശക്തമായിരുന്നു. പൊലീസുകാര്‍ക്കുള്‍പ്പെടെ 60 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. നുപിറിന്റെ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ നുപുറിനെതിരെ മഹാരാഷട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.