കേരളത്തിലെ സ്‌കൂളുകളില്‍ പരിസ്ഥിതിദിനാചരണം തിങ്കളാഴ്ച

കേരളത്തിലെ സ്‌ക്കൂളുകളില്‍ പരിസ്ഥിതി ദിനം ജൂണ്‍ 6 തിങ്കളാഴ്ച ആചരിക്കും. ജൂണ്‍ 5 ഞായറാഴ്ച ആയതിനാലാണ് തിങ്കളാഴ്ച പരിസ്ഥിതി ദിനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

'ഒരേയൊരു ഭൂമി' എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. സ്‌കൂളുകളില്‍ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുക്കാം.

വൃക്ഷ തൈ നടുന്നതടക്കമുള്ള കാര്യങ്ങള്‍ സ്‌കൂളുകളില്‍ നടത്താം. തിങ്കളാഴ്ച തിരുവനന്തപുരത്ത് പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ മന്ത്രി വി ശിവന്‍കുട്ടി പങ്കെടുക്കും. നേമം മണ്ഡലത്തിലെ കാലടി ഗവര്‍മെന്റ് ഹൈസ്‌കൂളിലാണ് പരിപാടി.

05-Jun-2022