കേരളത്തെ പിറകോട്ട് കൊണ്ടുപോകാന്‍ ചിലര്‍ ശ്രമം നടത്തുന്നു: മുഖ്യമന്ത്രി
അഡ്മിൻ
ആര്‍ എസ് എസ് ചരിത്രം തിരുത്തിയെഴുതുന്നുവെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ . ശാസ്ത്രാവബോധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭരണഘടന അടിവരയിടുന്നുണ്ട്.ഭരണഘടനയെ സംരക്ഷിക്കേണ്ടവർ അത് ചെയ്യുന്നില്ലെന്നും ശാസ്ത്രാവബോധം ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കണ്ണൂര്‍ രാമപുരം വായനശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേപോലെ തന്നെ കേരളത്തെ പിറകോട്ട് കൊണ്ടുപോകാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തെ ചിലര്‍ തങ്ങൾക്ക് അനുകൂലമായി തെറ്റായി വ്യാഖ്യാനിക്കുന്നു. സ്വാതന്ത്ര്യസമരത്തെ തെറ്റായി ചിത്രീകരിക്കുകയാണ്.
ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചവരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു.ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് പുറത്തുവന്നയാളാണ് സവർക്കർ എന്നും സവർക്കറെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.