പ്രവാചക നിന്ദ; ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് പരിഹാരമാകില്ല: സീതാറാം യെച്ചൂരി
അഡ്മിൻ
ബിജെപി ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .കേന്ദ്രത്തിലെ മോദി സർക്കാർ മത ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.ബിജെപി നേതാക്കളെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് ഒരു പരിഹാരവും കാണാൻ കഴിയില്ല.
രാജ്യത്തിന്റെ ഭരണഘടനാപരമായുള്ള സത്യപ്രതിജ്ഞക്ക് കീഴിൽ പ്രവർത്തിക്കുന്ന മോദി സർക്കാർ മതഭ്രാന്ത് അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യ അടിത്തറ ഉയർത്തിപ്പിടിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വിവാദ പരാമർശങ്ങൾ നടത്തിയ നുപുർ ശർമയേയും, നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ദില്ലി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയുണ്ടായി. ഇക്കാര്യം ആവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണർക്ക് സിപിഐഎം കത്തയച്ചു.സമൂഹത്തിലെ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുളള പ്രസ്താവനയെന്ന് കത്തിൽ സിപിഎം ചൂണ്ടിക്കാട്ടി.