പരാതികളും നിര്‍ദേശങ്ങളും മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാം

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാം.ഇതിനായി മന്ത്രിയെ വിവരം നേരിട്ട് അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' എന്ന ഫോണ്‍ ഇന്‍ പരിപാടി ഇന്ന് നടക്കും.വൈകീട്ട് അഞ്ചു മണി മുതല്‍ ആറു മണി വരെ ഒരു മണിക്കൂറാണ് മന്ത്രി പൊതുജനങ്ങളോട് സംവദിക്കുക.

‘കൺട്രോൾ റൂമിന്റെ പ്രവർത്തനം സജീവമാക്കാനും ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനുമാണ് റിംഗ് റോഡ് ഫോൺ ഇൻ പരിപാടി ആവിഷ്‌കരിച്ചത്. ടോൾഫ്രീ സംവിധാനം കൂടുതൽ വിപുലീകരിച്ച് പരാതികളിൽ തുടർനടപടികൾ പരിശോധിക്കാൻ ജീവനക്കാരെയും പ്രവർത്തനം വിലയിരുത്താൻ ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

07-Jun-2022