സ്വപ്നാ സുരേഷിന്റെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
അഡ്മിൻ
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ദിവസമുണ്ടായ ആരോപണങ്ങള്‍ വിവാദമാകവേ വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധം കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടെന്നും സര്‍ക്കാരിനെതിരെ എന്തെല്ലാം കാര്യങ്ങള്‍ പടച്ചുണ്ടാക്കിയിട്ടും ജനം ഒപ്പം നിന്നെന്നും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ 49ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
‘അവരവരുടെതായി തുടരും കേട്ടോ, അത് നടക്കട്ടെ. അത് പലരീതിയില്‍ നടക്കും. അതൊക്കെ നമ്മള്‍ കണ്ടതാണല്ലോ, ആ ഭാഗത്തേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. അത് അതിന്റെ വഴിക്ക് പോകട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിനെ തോല്‍പ്പിക്കും വിധമല്ലേ കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. എന്തെല്ലാം ഏതെല്ലാം തട്ടിക്കൂട്ടി സര്‍ക്കാരിനെതിരെ പടച്ചുണ്ടാക്കി. എന്തേ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം. ജനങ്ങള്‍ നെഞ്ച് തൊട്ടുപറഞ്ഞു ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ്. ഏത് ആപത്ഘട്ടത്തിലും ഞങ്ങളെ കൈയൊഴിയാന്‍ തയ്യാറായിട്ടില്ല. അതാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് പറഞ്ഞാണ് സര്‍ക്കാരിന് തുടര്‍ ഭരണം നല്‍കിയത്,’ പിണറായി വിജയൻ പറഞ്ഞു.