മദ്യനിരോധനം ലഹരി ഉപയോഗം കുറയ്ക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റർ

ഇടതുപക്ഷ സര്‍ക്കാരിന്റെ നയം ലഹരി വര്‍ജനമാണെന്ന് ആവര്‍ത്തിച്ച് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ . മദ്യം നിരോധിക്കുന്നതു വഴി ലഹരി ഉപയോഗം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യമേഖല എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റർ .

നീണ്ട വരിയില്‍ നിന്ന് വെയിലിലും മഴയും കൊണ്ട് മദ്യം വാങ്ങുന്നത് അവസാനിപ്പിക്കാന്‍ മദ്യവില്‍പ്പന ഔട്ട്ലെറ്റുകള്‍ പ്രീമിയമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഗുണമേന്മയുള്ള മദ്യം ലഭിക്കുന്നത് ഉറപ്പാക്കുകയും വേണമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തിക കൂടുതല്‍ സൃഷ്ടിക്കുമെന്നും വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലാക്കുമെന്നും മന്ത്രി അറിയിച്ചു. എക്സൈസ് വകുപ്പില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അതിര്‍ത്തി പ്രദേശത്തെ ഊടുവഴികളില്‍ക്കൂടി സംസ്ഥാനത്ത് മദ്യം എത്തുന്നത് തടയണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

08-Jun-2022