ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കരട് പട്ടികയിൽ രണ്ട് ഘട്ടമായി അപ്പീൽ സമർപ്പിക്കാം. പഞ്ചായത്ത് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിൽ സഗരസഭാ സെക്രട്ടറിക്കുമാണ് നൽകേണ്ടത്.

ഇതിൽ ആദ്യഘട്ട അപ്പീൽ ജൂൺ 17നകം നൽകണം. ജൂൺ 28 ന് ഈ പരാതികൾ തീർപ്പാക്കും. രണ്ടാം ഘട്ടത്തിൽ ജില്ലാ കളക്ടർമാർക്കാണ് അപ്പീൽ നൽകേണ്ടത്. ജൂലൈ 8നകം അപ്പീൽ നൽകണം. ഈ അപ്പീലുകൾ ജൂലൈ 20നകം തീർപ്പാക്കുമെന്നും അന്തിമ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

09-Jun-2022