സംസ്ഥാനത്തെ വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ച തുക 20,000 കോടി രൂപ കടന്നു

സംസ്ഥാനത്തെ വിവിധ പദ്ധതികൾക്കായി കിഫ്ബി വിനിയോഗിച്ച തുക 20,000 കോടി രൂപ കടന്നു. ജൂൺ ആറുവരെയുള്ള ചെലവ്‌ 20,184.54 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഏറ്റവും ഉയർന്ന കിഫ്‌ബി വിനിയോഗം. 8459.46 കോടി രൂപ ഈ സാമ്പത്തിക വർഷം ചെലവഴിച്ചു.

ഈ വർഷം 1,226.03 കോടി രൂപ വിനിയോഗിച്ചു. 24 വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികൾക്കാണ്‌ തുക നൽകിയത്‌. അടിസ്ഥാനസൗകര്യവികസന പദ്ധതികൾക്ക്‌ 10,676.77 കോടി രൂപയും ഭൂമി ഏറ്റെടുക്കലിന്‌ 9,507.77 കോടി രൂപയും ചെലവഴിച്ചു. 4315 കോടി രൂപ തിരിച്ചടവുള്ള പദ്ധതികൾക്കാണ്. ഇവയിൽനിന്ന്‌ ഇതുവരെ 712.93 കോടി രൂപ കിഫ്ബിക്ക് ലഭിച്ചു.

ദേശീയപാത ഭൂമി ഏറ്റെടുക്കലിന്‌ 269.63 കോടി രൂപകൂടി കൈമാറി. ആകെ നൽകിയത്‌ 5580 കോടി. 70,838.36 കോടി രൂപയുടെ 962 പദ്ധതിക്കാണ് ഇതുവരെ കിഫ്‌ബി ധനാനുമതിയുള്ളത്.

09-Jun-2022