തീവ്ര ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കോണ്‍ഗ്രസ് അതുപോലെ ഏറ്റെടുക്കുന്നു; എഎ റഹിം

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട സ്വപ്നയുടെ പ്രതികരണങ്ങൾക്ക് പിന്നാലെ പ്രതിഷേധവുമായി ഇറങ്ങിയ സംസ്ഥാനത്തെ പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് പറഞ്ഞ റഹിം തീവ്ര ഹിന്ദുത്വ വാദികള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കോണ്‍ഗ്രസ് അതുപോലെ ഏറ്റെടുക്കുന്നതായി ചൂണ്ടിക്കാട്ടി. ഗോഡ്സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമെന്നും റഹിം ഇന്ന് ദില്ലിയില്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമായ കാര്യമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നതായും റഹീം പറഞ്ഞു. ഈ വിഷയത്തിൽ നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ലെങ്കിലും മുഖ്യമന്ത്രി പ്രതികരണം നടത്തിയതായും റഹിം ഓർമ്മപ്പെടുത്തി. അതേപോലെ തന്നെ, HRDS ന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും എന്‍ ഐ എ കേസില്‍ പ്രതിയായ ഒരാളെ സ്ഥാപനത്തിന്റെ വക്തവിനെ പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതായും റഹിം പറഞ്ഞു. .

11-Jun-2022