സർക്കാരിനെ താഴ്ത്തിക്കെട്ടാൻ കോൺഗ്രസും ബിജെപിയും ഓവർടൈം വർക്ക് ചെയ്യുന്നു: കാനം രാജേന്ദ്രൻ

സർക്കാരിനെ താഴ്ത്തിക്കെട്ടാൻ കോൺഗ്രസും ബിജെപിയും ഓവർടൈം വർക്ക് ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവർക്കെതിരെ നടപടി എടുക്കുമെന്നും കാനം രാജേന്ദ്രൻ പറ‍ഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി ഇതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം വ്യക്തമാക്കി.

ഏതോ പൊലീസുകാരൻറെ പൊട്ടബുദ്ധിയിൽ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലൻസ് ഡയറക്ടറുടെ ഇടപെടൽ ഉണ്ടായതെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

11-Jun-2022