സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിൽ അന്വേഷണം നടത്തണം; പരാതി നൽകി ഷാജ് കിരൺ

സ്വപ്ന സുരേഷ് പുറത്തുവിട്ട ഫോൺ റെക്കോർഡിങ്ങിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്തും ഡിജിപിക്ക് പരാതി നൽകി. സംസ്ഥാന സർക്കാരിനെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാക്കാൻ ശ്രമം നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.തനിക്ക് മുഖ്യമന്ത്രിയെ അറിയില്ലെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ചോദ്യം ചെയ്യാൻ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഷാജ് കിരൺ എന്നയാൾ തന്നെ സന്ദർശിച്ച് രഹസ്യ മൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന സുരേഷിന്റെ ആരോപണം.

സ്വപ്നയുടെ ആരോപണം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എസ് പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ 12 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അതേസമയം, സ്വപ്ന പ്രതിയായ കേസിൽ സോളാർ കേസ് പ്രതി സരിതയുടെ മൊഴി രേഖപ്പെടുത്തും.

11-Jun-2022