ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പൊലീസ് ചോദ്യംചെയ്യും

തന്നെ കെണിയില്‍പെടുത്താന്‍ സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പൊലീസ് ചോദ്യംചെയ്യും . ഇതിനായി ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് എത്രയും വേഗം നല്‍കാനാണ് പൊലീസിന്റെ നീക്കം.

ഇതിനിടെ ഇരുവരും സംസ്ഥാനം വിട്ടു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെത്തിയ ശേഷമാണ് സ്വപ്‌നയ്‌ക്കെതിരെ ഷാജ് ഡിജിപിക്ക് പരാതി നല്‍കിയത്. സ്വപ്‌ന തനിക്കും സുഹൃത്തിനുമെതിരെ ഗൂഢാലോചന നടത്തിയെന്നും ശബ്ദരേഖയില്‍ കൃത്രിമം നടത്തി തങ്ങള്‍ക്ക് മാനനഷ്ടമുണ്ടാക്കിയെന്നുമാണ് പ്രധാന പരാതി.

സ്വപ്‌നയുടെ ഫോണ്‍ പിടിച്ചെടുത്താല്‍ സത്യം തെളിയുമെന്നുമാണ് ഷാജിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് നേരിട്ട് വിശദാംശങ്ങളറിയാന്‍ ഇരുവരെയും വിളിപ്പിക്കാനുള്ള പൊലീസിന്റെ തീരുമാനം.

12-Jun-2022