കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് സിപിഎം പാർട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് കത്തി നശിച്ച നിലയില്‍. പേരാമ്പ്രയിലെ വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ഇന്നലെ രാത്രിയാണ് തീയിട്ടത്. ഓഫീസിലെ ഫര്‍ണീച്ചറുകളും ഫയലുകളും കത്തി നശിച്ചു. രാത്രി 11 മണിക്ക് ശേഷമാണ് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു. ഓഫീസിലെ ഫർണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

കോൺഗ്രസ് കരിദിനാചരണത്തിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വലിയതോതിലുള്ള അക്രമമാണ് അരങ്ങേറുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു.

16-Jun-2022