ലോക കേരളം സഭ; മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി പങ്കെടുത്തു
അഡ്മിൻ
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ പ്രതിനിധി പങ്കെടുത്തു. സമ്മേളനം യുഡിഎഫ്ബഹിഷ്കരിച്ചിട്ടും മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി അംഗം കൂടിയായ കെ പി മുഹമ്മദ് കുട്ടിയാണ് സംഘടനാ പ്രതിനിധിയായി പങ്കെടുത്തത്.
തനിക്ക് പാര്‍ട്ടി അനുമതി നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രവാസികള്‍ക്ക് ഉറങ്ങാന്‍ സ്ഥലവും ഭക്ഷണവും നല്‍കരുതെന്നാണ് കേരള സഭക്കെതിരെ വിമര്‍ശനം ഉയരുന്നതെങ്കിലും താന്‍ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പങ്കെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മികച്ച രീതിയില്‍ ലോക കേരളസഭ സംഘടിപ്പിക്കുന്ന സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു.
സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തിരുന്നില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ലോക കേരളസഭാ ചടങ്ങില്‍ വായിച്ചു. നേരിയ പനിയും ശബ്ദതടസ്സവും മൂലം മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരിപാടികള്‍ റദ്ദാക്കിയിരുന്നു. ലോക കേരളസഭാ ഉദ്ഘാടനത്തിലും പങ്കെടുത്തിരുന്നില്ല. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ തന്നെ തുടരുകയാണ്.