ഉപതെരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ചു പോവരുതെന്ന് ഇടതുമുന്നണി

ത്രിപുരയിലെ നാല് നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. സുര്‍മ, ജുബ്‌രാജ് നഗര്‍, ടൗണ്‍ ബര്‍ദോവാലി, അഗര്‍ത്തല മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒമ്പത് മാസം മാത്രം അവശേഷിക്കവേയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കാന്‍ ആരും ശ്രമിക്കരുതെന്ന് ഞായറാഴ്ച ഇടതുമുന്നണി കണ്‍വീനറും മുതിര്‍ന്ന സിപിഐഎം നേതാവുമായ നാരായണ്‍ കൗര്‍ പറഞ്ഞു.

ജൂണ്‍ 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആരെയും ഭയക്കാതെ വോട്ട് ചെയ്യണം. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോവാതെ നോക്കണം. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഖ്യ ഇലക്ഷന്‍ ഓഫീസര്‍ കിരണ്‍ ദിന്‍കാരോയെ കണ്ട് സമാധാനപൂര്‍ണ്ണമായ പ്രചരണ സാഹചര്യം ഒരുക്കണമെന്ന് മെമ്മോറാണ്ടം നല്‍കിയതിന് ശേഷമാണ് നാരായണ്‍ കൗറിന്റെ ഈ വാക്കുകള്‍.

20-Jun-2022