ഭിന്നശേഷി സൗഹൃദവും വയോജന സൗഹദവുമായി ട്രഷറികളെ നവീകരിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കുന്ന വിധത്തില്‍ സര്‍ക്കാറിന്റെ ഖജനാവായ ട്രഷറികളുടെ ഓണ്‍ലൈന്‍ സേവനങ്ങളും സെക്യൂരിറ്റി, സെര്‍വര്‍ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ . കാസർകോട് ജില്ലയിലെ ചട്ടഞ്ചാല്‍ സബ്ട്രഷറിക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു.

ട്രഷറികള്‍ ജനകീയമായികൊണ്ടിരിക്കുകയാണ് . ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളിലേക്ക് ട്രഷറികള്‍ ഉയര്‍ന്നു. 25 ട്രഷറികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി സൗഹൃദവും വയോജന സൗഹദവുമായി ട്രഷറികളെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചട്ടഞ്ചാല്‍ ടൗണില്‍ 21 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവര്‍ത്തിച്ചിരുന്നത്. 106 ഡി ഡി ഒമാര്‍, 581 പെന്‍ഷനേഴ്‌സ് , 1529 എംപ്ലോയിസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ,1980 ഫിക്‌സഡ് ഡെപോസിറ്റ് , 2877 സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവയുടെ ബിസിനസാണ് പൊതുവേ ഉള്ളത്. 10 ജീവനക്കാരാണുള്ളത്. ട്രഷറി അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി,ദേശീയപാതയ്ക്ക് സമീപമാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഭിന്നശേഷി, വയോജന സൗഹൃദം കൂടിയാണ് പുതിയ സബ് ട്രഷറി കെട്ടിടം .ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ചടങ്ങില്‍ അതിഥിയായി.

കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍,ചെമ്മനാട് ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് സുഫൈജ അബുബക്കര്‍, ഉദുമ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് പി ലക്ഷ്മി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍, ബേഡഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെമീമ അന്‍സാരി,ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മറിയ മാഹിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മധു മുതിയക്കാല്‍,വി. രാജന്‍, രാജന്‍ പെരിയ പ്രസിഡന്റ്,ഹുസ്സൈനാര്‍ തെക്കില്‍, എന്‍ ബാബുരാജ്, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസര്‍ കെ ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു

20-Jun-2022