വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; താക്കീതുമായി ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഓരോ രോഗിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്.

ഇത്തരത്തിലുള്ള അനാസ്ഥ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണ വിധേയമായാണ്. യൂറോളജി, നെഫ്രോളജി മേധാവികളെ സസ്പെന്റ് ചെയ്തത് അന്വേഷണ വിധേയമാണ്. അല്ലാതെ ശിക്ഷാനടപടിയല്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം നടത്താന്‍ അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്തം കാണിക്കണം.ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും. പ്രതിഷേധിക്കും എന്ന് പറയുന്നത് എന്ത് പ്രവണതയാണ് ? ആളുകളുടെ ജീവന് ഒരു വിലയും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ നെഫ്രോളജി, യൂറോളജി വകുപ്പ്‌ മേധാവിമാരായ ഡോക്ടർമാരെയാണ്‌ സസ്‌പെൻഡ്‌ ചെയ്തത്‌. അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

21-Jun-2022