കെ.പി.സി.സി സെക്രട്ടറി ബി.ആര്.എം ഷെഫീറിന് എതിരെ കേസെടുത്ത് പൊലീസ്
അഡ്മിൻ
ഓഫീസ് ജീവനക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറിക്ക് എതി്രെ കേസ്. ബി ആര് എം ഷെഫീറിന് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്ക് ആയിരുന്ന സ്ത്രീയാണ് പരാതി നല്‍കിയത്. ഷെഫീര്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
വനിത ക്ലര്‍ക്കിനെതിരെ ഷഫീറും പരാതി നല്‍കിയിട്ടുണ്ട്. താന്‍ അറിയാതെ ക്ലാര്‍ക്ക് വക്കീല്‍ ഫീസ് വാങ്ങിയെന്നും രേഖകള്‍ കടത്തിയെന്നുമാണ് പരാതി. ഈ പരാതിയില്‍ നെടുമങ്ങാട് പൊലീസും കേസെടുത്തു. ഷഫീര്‍ പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് ജീവനക്കാരി പരാതി നല്‍കിയത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഷെഫീര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാല്‍ വീഡിയോ ചെയ്ത് പണം നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വരൂപിക്കുകയായിരുന്നു.നിലവില്‍ കെപിസിസിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ് ബി ആര് എം ഷെഫീര്‍.