കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാൻ: മന്ത്രി വി ശിവൻകുട്ടി

കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്ന മുസ്ലിം ലീഗ് എംഎൽഎ പികെ ബഷീന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറുപ്പോ വെളുപ്പോ അല്ല ചുവപ്പാണ് മണിയാശാൻ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.’

സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം . എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിക്കുകയുണ്ടായി.മാത്രമല്ല, കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെയും അദ്ദേഹം കളിയാക്കിയിരുന്നു.

23-Jun-2022