കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍; എപി അബ്ദുള്ളക്കുട്ടി

കെ.എന്‍.എ ഖാദറിനെ പുറത്താക്കാന്‍ മുസ്ലിം ലീഗിനെ ധൈര്യം ഇല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലീം തീവ്രഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് ലീഗ് കെ.എന്‍.എ ഖാദറിനെ തള്ളിപ്പറയുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍. മുസ്ലീം ലീഗ് പുറത്താക്കിയാലും കെ.എന്‍.എ ഖാദര്‍ അനാഥാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ആളാകാന്‍ കെ.എന്‍.എ ഖാദറിന് സാധിക്കുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെ.എന്‍.എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. ഇതിന് പിന്നാലെയാണ് കെ .എന്‍.എ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

23-Jun-2022