ബിജെപി ജനാധിപത്യം അട്ടിമറിക്കാൻ അധികാരദുർവിനിയോഗം ചെയ്യുന്നു: സിപിഎം

പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക്‌ ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത്‌ ലജ്ജാകരമാണ് എന്ന് സിപിഎം പോളിറ്റ് ബ്യുറോ. മഹാരാഷ്‌ട്രയിലെ ശിവസേന എംഎൽഎമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്‌ക്കും അസമിലേയ്‌ക്കും കടത്തിക്കൊണ്ടുപോയത്‌ അപലപനീയമാണെന്നും പോളിറ്റ്‌ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

രണ്ട്‌ സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണ്‌ ബിജെപി ഇത്‌ ചെയ്‌തത്‌. മഹാരാഷ്‌ട്രയിലെ മഹാസഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരായി കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാൻ അധികാരദുർവിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളോടും ആഹ്വാനം ചെയ്യുന്നതായും പോളിറ്റ്‌ ബ്യൂറോ പ്രസ്താവന പറയുന്നു.

23-Jun-2022