പി കെ ബഷീര്‍ എം.എല്‍.എ.യുടെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി എംഎം മണി
അഡ്മിൻ
പി കെ ബഷീര്‍ എം.എല്‍.എ.യുടെ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി എംഎം മണി എം.എല്‍.എ. ബഷീര്‍ പറഞ്ഞത് വിവരക്കേടാണെന്ന് എം എം മണി പ്രതികരിച്ചു. ബഷീറിന്റെ പരാമര്‍ശത്തിന് സമൂഹ മാധ്യമങ്ങളുടെ ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ട്. താന്‍ ഒന്നും പറയേണ്ട ആവശ്യമില്ല. അയാള്‍ മുസ്ലീം ലീഗല്ലേ, അതിന്റെ വിവരക്കേട് അയാള്‍ക്കുണ്ട്.
ഒരിക്കല്‍ നിയമസഭയില്‍ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാന്‍ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം എം മണി പറഞ്ഞു. പി കെ ബഷീര്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോള്‍ മറുപടിയില്ലെന്ന് പറഞ്ഞ എം എം മണി, സമൂഹമാധ്യമങ്ങളില്‍ അയാള്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പ്രതികരിച്ചു.
എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ അടുത്ത മുറികളാണ് തങ്ങളുടേത്, ഇനി നേരിട്ട് കാണുമ്പോള്‍ ചോദിക്കുമെന്നും എം.എം മണി പറഞ്ഞു. കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ്ദ കണ്ടാലും പേടി.. നാളെ സംസ്ഥാന കമ്മിറ്റിയില്‍ പോവുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ'' എന്നാണ് ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍ പറഞ്ഞത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ബഷീറിന്റെ പരിഹാസം.