47 വര്‍ഷം മുമ്പ് ഈ ദിവസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്: മുഖ്യമന്ത്രി

ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് ഭരണത്തിൽ 1975ലെ ഈ ദിവസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും രാജ്യം ആ കാലയളവില്‍ കടന്നുപോയത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. 47 വര്‍ഷം മുമ്പ് ഈ ദിവസമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നീണ്ട 19 മാസങ്ങള്‍ക്കൊടുവില്‍ ഇന്ത്യ അതിനെ തരണം ചെയ്തു. എന്നാൽ പോലും ഇന്ന് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപ്പോകുന്നത്. ഇതിനെ ചെറുക്കാന്‍ നാമെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായെന്നും മുഖ്യമന്ത്രി എഴുതി.

25-Jun-2022