ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം; സന്ദേശവുമായി മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ലഹരി വിമുക്ത സന്ദേശവുമായി എക്സൈസ് വായ്ക്ക് പന്തി എംവി ഗോവിന്ദൻ മാസ്റ്റർ. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തെ കാർന്നു തിന്നുന്ന അപകടത്തിനെതിരെ ലോക ജനതയ്ക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നത്. ലഹരി ഉയർത്തുന്ന ആരോഗ്യപരവും മാനുഷികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തെ സുപ്രധാന കർത്തവ്യമാണെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിനും മറ്റും അടിമയായ, നിർജ്ജീവമായ ഒരു സമൂഹമല്ല നമുക്ക് വേണ്ടത്. ഊർജ്ജസ്വലതയുള്ള, കർമ്മശേഷിയുള്ള യുവതലമുറയാണ് ലോകത്തിന്റെ മുന്നോട്ടുപോക്കിന് ഇന്നാവശ്യം. ബോധവല്‍ക്കരണം എന്നത് ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയിൽ ഒതുങ്ങി നില്‍ക്കേണ്ടതല്ല.
ഓരോ മനുഷ്യനും ലഹരി വിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ മുന്നണി പടയാളികളായി മാറണം. ഇപ്രകാരം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളം എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കു. ഈ ലഹരിവിരുദ്ധ ദിനം അതിന് കരുത്തേകട്ടെഎന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.